എനിക്ക് സിനിമയില്‍ എല്ലാമെല്ലാം അദ്ദേഹമാണ് : നമിത മനസ്സ് തുറക്കുന്നു.!

തിരുവനന്തപുരത്ത് നിന്നും ഒരു സിനിമ നടി…നായികയായി ചെയ്ത ഒട്ടു മിക്ക ചിത്രങ്ങളും വിജയം..അതാണ്‌ നമിതയുടെ ട്രാക്ക് റെക്കോര്‍ഡ്‌.! ഇതുവരെ പുറത്ത് വന്ന മിക്ക ചിത്രങ്ങളും വിജയമായിരുന്ന സാഹചര്യത്തില്‍  മലയാളത്തിലെ യുവ നടികളില്‍ മുന്‍ നിരയിലെത്തി നില്‍കുകയാണ്‌ നമിത ഇപ്പോള്‍. വിജയങ്ങള്‍ ഒരു തുടര്‍ കഥയാകുന്ന അവസരത്തില്‍ നമിത തന്റെ മനസ്സ് തുറക്കുകയാണ്. താന്‍ ഇന്ന് ഇപ്പോള്‍ മലയാള സിനിമയുടെ അഭിവാജ്യഖടകമായി നില്‍ക്കാന്‍ കാരണം പ്രമുഖ സംവിധായകന്‍ സത്യന്‍ അന്തിക്കാടാണ് എന്ന് നമിത പറയുന്നു.നിവിന്‍ പോളി നായകനായി അഭിനയിച്ച അദ്ദേഹത്തിന്റെ പുതിയ തീരങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് നമിത നായിക പദവിയില്‍ എത്തുന്നത്. അവിടെ നിന്നും  നമിതയ്ക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഓര്‍മയുണ്ടോ ഈ മുഖം എന്ന വിനീത് ശ്രീനിവാസന്‍ ചിത്രം വരെ വിജയങ്ങളുടെ ഒരു ഘോഷയാത്ര തന്നെയായിരുന്നു ഇതുവരെയുള്ള നമിതയുടെ സിനിമ ജീവിതം. കൂടുതല്‍ ഹിറ്റുകള്‍ക്കായി നമുക്ക് കാത്തിരിക്കാം…

This slideshow requires JavaScript.

One thought on “എനിക്ക് സിനിമയില്‍ എല്ലാമെല്ലാം അദ്ദേഹമാണ് : നമിത മനസ്സ് തുറക്കുന്നു.!

Leave a comment